ആറന്മുളയില്‍ കൊവിഡ് രോഗബാധിതയായ യുവതിയെ പീഡിപ്പിച്ച നൗഫല്‍ എന്ന യുവാവിനെ ന്യായീകരിച്ച സിപിഎം അനുഭാവിയായ മലപ്പുറം സ്വദേശിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അബ്ദുള്‍ മജീദ് എന്നയാളാണ് നൗഫലിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. കുവൈത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ കേരളത്തില്‍ കേസെടുക്കണമെന്നും, കേസുള്ള വിവരം ജോലി ചെയ്യുന്ന കമ്പനിയെ അറിയിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു.
ആറന്മുള പീഡനം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നുവെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുമെന്നായിരുന്നു അബ്ദുള്‍ മജീദിന്റെ ഫേസ്ബുക്ക് കമന്റ്. ആരോപണം ഒരു മതവിഭാഗത്തെയും ആ വ്യക്തിയേയും കരവാരിതേക്കുന്നതിന് വേണ്ടിയാണെന്നും അബ്ദുള്‍ മജീദ് ആരോപിക്കുന്നു.
പിണറായി സര്‍ക്കാരിനെ പിന്തുണക്കുന്ന പ്രോഫൈല്‍ പിക്ച്ചറാണ് ഇയാള്‍ ഫേസ്ബുക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകനാണ് ഇയാളെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു












