ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ അത് അടുത്ത 9/11 ആക്രമണത്തിനു വഴിവെക്കുമെന്ന പ്രസ്താവനയുമായി ഒസാമ ബിൻ ലാദന്റെ സഹോദരിയുടെ മകൾ. ഡൊണാൾഡ് ട്രംപിന് മാത്രമെ അത് തടയാൻ കഴിയുകയുള്ളുവെന്ന് ബിൻ ലാദന്റെ അനന്തിരവളായ നൂർ ബിൻ ലാദൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.അമേരിക്കയിലെ ഇടതുപക്ഷ അനുഭാവികൾക്ക് തീവ്രവാദത്തിനോട് ചായ്‌വ് കൂടുതലാണെന്ന് നൂർ പറഞ്ഞു.
തീവ്രവാദികളെ വേരോടെ ഇല്ലാതാക്കാൻ ട്രംപിനു മാത്രമെ കഴിയുകയുള്ളൂവെന്നും ഇക്കാര്യം അദ്ദേഹം അമേരിക്കൻ ജനതക്കു മുമ്പാകെ തെളിയിച്ചിട്ടുള്ളതാണെന്നും നൂർ ബിൻ ലാദൻ ചൂണ്ടിക്കാട്ടി.”ഒബാമയുടേയും ബൈഡന്റെയും ഭരണകാലത്താണ് ഐ.എസ്.ഐ.എസ് ഭീകരവാദികൾ യൂറോപ്പ്യൻ രാജ്യങ്ങളിലേക്കെത്തിയത്. അമേരിക്കയുടെ ഭാവിക്ക് ഏറ്റവും നല്ലത് ഡൊണാൾഡ് ട്രംപിനെ തന്നെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതാണ്.എന്തുകൊണ്ടും അദ്ദേഹത്തിനു തന്നെയാണ് അതിനുള്ള അർഹത” -നൂർ കൂട്ടിച്ചേർത്തു.












