ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവെപ്പ്. ചൈനീസ് അതിർത്തിയിലെ കിഴക്കൻ ലഡാക്കിൽ ഇന്നലെ ഇന്ത്യ ചൈനീസ് സൈനികർക്ക് മുന്നറിയിപ്പു നൽകി വെടിവെച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇന്ത്യ പ്രകോപനപരമായി വെടിയുതിർത്തെന്ന് ചൈന ആരോപിച്ചു.എന്നാൽ, ഇന്ത്യ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നാല്പത് വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ-ചൈന അതിർത്തിയിൽ വെടിശബ്ദം മുഴങ്ങുന്നത്. കഴിഞ്ഞ ആഴ്ചയിൽ അതിർത്തിയിലെ ഉയർന്ന പ്രദേശങ്ങൾ ഇന്ത്യ കയ്യടക്കിയിരുന്നു.ചൈനീസ് സൈനിക ക്യാമ്പുകൾക്ക് കനത്ത ഭീഷണിയുയർത്തുന്ന നിലയിൽ ഇന്ത്യയുടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ രഹസ്യ ഓപ്പറേഷൻ മുഖേനയായിരുന്നു ഈ നീക്കം. സൈനിക നീക്കം നടത്തി മേഖലയിലെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ചൈന ശ്രമിച്ചതിനെ തുടർന്നാണ് ഇന്നലെ വെടിവെപ്പുണ്ടായത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.








