കണ്ണൂർ : കണ്ണൂരിൽ പോലീസുകാരന്റെ വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി പണം തട്ടിയെടുത്തതായി പരാതി. വിജിലൻസ് സി ഐ ആയ സുമേഷിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിപ്പ് നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചതിനു ശേഷം പണം ഗൂഗിൾ പേ വഴി അയക്കാനാണ് വ്യാജൻ ആവശ്യപ്പെട്ടത്.
ഈ സന്ദേശം ലഭിച്ച സുമേഷിന്റെ സുഹൃത്തുക്കളിൽ ചിലർ ഫോണിൽ നേരിട്ട് വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്.വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ ആവശ്യപ്പെട്ടതനുസരിച്ച് ഒരാൾ പതിനായിരം രൂപ നൽകിയിരുന്നു.
Discussion about this post