കോഴിക്കോട്: ബിജെപി പ്രവര്ത്തകൻ പട്ടര്‍പാലം താഴത്തുവീട്ടില്‍ കെ.കെ. ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മായനാട് സ്വദേശി പുനത്തില്‍ അബ്ദുള്ള (38), പൂവാട്ട് പറമ്പ് സ്വദേശി ചായിച്ചംകണ്ടിയില് അബ്ദുള്‍ അസീസ് (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതേ സംഘടനയില്‍ പെട്ടവരുടെ അറസ്റ്റ് ഇനിയുമുണ്ടാകുമെന്ന് എ.സി.പി കെ.അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു.
2019 ഒക്ടോബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഷാജിയെ രാത്രിയില്‍ പട്ടര്‍പാലത്ത് നിന്ന് പറമ്പില്‍ ബസാറിലേക്ക് ഓട്ടം വിളിച്ച് കൊണ്ടുപോയിട്ടായിരുന്നു അക്രമം.
Discussion about this post