ചെന്നൈ : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എം.ടി ന്യൂ ഡയമണ്ട് എണ്ണക്കപ്പലിലെ തീ പൂർണമായും അണച്ചതായി ഇന്ത്യൻ തീരസംരക്ഷണ സേന.വീണ്ടും തീപ്പിടുത്തമുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും സേന വ്യക്തമാക്കി.തീ നിയന്ത്രിക്കാൻ ഉയർന്ന അളവിൽ ജലവും മറ്റും പ്രയോഗിക്കേണ്ടി വന്നതിനാൽ കപ്പലിന്റെ പിൻഭാഗം മൂന്നടിയോളം മുങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
ഇന്ത്യയുടെ സുജയ്,ശൗര്യ,സാരംഗ് എന്നീ കപ്പലുകളാണ് ന്യൂ ഡയമണ്ടെന്ന വമ്പൻ എണ്ണകപ്പലിലെ തീയണയ്ക്കുന്നതിനായി മുൻപന്തിയിലുണ്ടായിരുന്നത്.കൂടാതെ, ഇന്ത്യൻ തീരസംരക്ഷണ സേനയുടെ പൊല്യൂഷ്യൻ റെസ്പോൺസ് വെസ്സൽ സമുദ്ര പഹേർദാറും ശ്രീലങ്കൻ കപ്പലുകളും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു.വീണ്ടും തീപിടിക്കാനുള്ള സാധ്യതയുള്ളതിനാൽ, അധികൃതർ പരിസരത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.








