ബംഗളുരു : ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ ഹിമാലയത്തിൽ പരീക്ഷണപ്പറക്കൽ നടത്തി.
ഹിമാലയത്തിലെ ഏറ്റവും ഉയരത്തിലുള്ള വ്യോമതാവളമായ ദൗലത്ത് ബേഗ് ഓൾഡിയിൽ 10 ദിവസമാണ് പ്രതികൂല കാലാവസ്ഥകളിൽ ഹെലികോപ്റ്റർ പറത്തിയത്.വ്യോമസേനയുടെ ഭാഗമാകാനുള്ള ക്ഷമതാപരീക്ഷയായിരുന്നു ഹാൽ നടത്തിയത്.
ലേയിൽ സമുദ്രനിരപ്പിന് 3,300 മീറ്റർ മുകളിലും 320 സെന്റ് ഗ്രേഡിലും പരിശീലനപ്പറക്കൽ നടത്തിയ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററിന്റെ പെയ്ലോഡ് ക്ഷമത പരീക്ഷിച്ചത് സിയാച്ചിൻ ഗ്ലേസിയറിൽ വച്ചായിരുന്നു.അമർ, സോനം എന്നീ വളരെ ഉയരങ്ങളിൽ ഉള്ള ഹെലിപാഡുകൾ കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷണൽ ക്ലിയറൻസിന് വേണ്ടിയുള്ള ഫിറ്റ്നസ് പരീക്ഷണങ്ങൾ ഹാൽ നടത്തിയത്.
Discussion about this post