സൂഫിസത്തിന്റെ സന്ദേശം ഇസ്ലാമിനെ കുറിച്ചുള്ള യഥാര്‍ഥ ചിത്രം നല്‍കുന്നുവെന്ന് നരേന്ദ്ര മോദി.സൂഫിസത്തെക്കുറിച്ച് പുകഴത്തി സംസാരിക്കവെയാണ് ഇത്തരത്തിലൊരു പരാമര്‍ശം ഉണ്ടായത്. എല്ലാ മതസ്ഥരും സൂഫിസത്തെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ നടന്ന മന്‍ കീ ബാത് എന്ന സംവാദത്തിനിടയിലായിരുന്നു സൂഫിസത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് മോദി സംസാരിച്ചത്.
കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് സൂഫിവര്യന്മാരെയും ഗവേഷകരേയും നേരിട്ട് കണ്ട് സംസാരിക്കുവാനുള്ള അവസരം ലഭിച്ചു. സത്യസന്ധമായി പറഞ്ഞാല്‍ അവരുടെ സംസാര രീതി,ശൈലി എല്ലാം എന്റെ ചെവിയിലേക്ക് ഒരു സംഗീതം പ്രവഹിക്കുന്നത് പോലെയാണ് തോന്നിയത്. അതാണ് അവരുടെ മാഹാത്മ്യം.-മോദി പറഞ്ഞു. അത് വ്യത്യസ്തമായ അനുഭവമായിരുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു.
സൂഫിസം ഇസ്ലാമിനെ മനസ്സിലാക്കാന്‍ ലോകത്തെ സഹായിക്കും.ഇത് പ്രണയത്താല്‍ നിറഞ്ഞതാണെന്ന ആത്മ വിശ്വാസം തനിക്കുണ്ട് എന്നും മോദി പറഞ്ഞു. ഇതിന്റെ മാഹാത്മ്യം ഇതിന്റെ സന്ദേശത്തിന്റെ വ്യാപ്തി കൂട്ടുന്നുവെന്നും മോദി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് 40 സൂഫിവര്യന്മാരുമായി മോദി കൂടിക്കാഴ്ച നടത്തിയത്. ബോധ് ഗയയില്‍ നടക്കുന്ന ബുദ്ധമതവുമായി ബന്ധപ്പെട്ട ഇന്റര്‍നാഷണല്‍ കോണ്ടഫറന്‍സില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചെന്നും മന്‍ കീ ബാതിലൂടെ മോദി അറിയിച്ചു.
Discussion about this post