മുംബൈ: അനധികൃത നിര്‍മാണത്തിനെ തുടര്‍ന്ന് ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ ഓഫീസിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. മുംബൈയില്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തന്റെ പാര്‍ട്ടിയുടെ പിന്തുണ കങ്കണയ്ക്കുണ്ടെന്നും മുംബൈയില്‍ ജീവിക്കുന്നതിന് പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ജീവിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. തന്റെ പാര്‍ട്ടി (ആര്‍പിഐ) അവര്‍ക്കൊപ്പം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ കോര്പറേഷന് കങ്കണയോട് കടുത്ത അനീതിയാണ് കാട്ടിയത്. അവരോട് പ്രതികാര നടപടിയാണുണ്ടായത്. ജനുവരിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 2-3 ഇഞ്ച് അധികം നിര്‍മാണം നടന്നത് അവര്‍ അറിഞ്ഞിരുന്നില്ല. അത് പൊളിച്ച് മാറ്റുന്നതിനിടെ അകത്തെ ഭിത്തികള്‍ക്കും ഓഫീസ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. അവര്‍ കോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അത്തേവാലെ കൂട്ടിച്ചേർത്തു.
Discussion about this post