നെയ്യാറ്റിൻകര : സിപിഎം നേതാക്കൾക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് പാർട്ടി കെട്ടിടത്തിൽ യുവതി ആത്മഹത്യ ചെയ്തു. സിപിഎം പ്രവർത്തകയായ ആശ എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ, ഉദയൻകുളങ്ങര ക്ക് സമീപം സിപിഎം ലോക്കൽ കമ്മിറ്റി കെട്ടിടത്തിൽ ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആലത്തറവിളാകം ജോയ്, കൊറ്റാമൻ രാജൻ എന്നിവരെയാണ് തന്റെ ആത്മഹത്യയുടെ കാരണക്കാരായി യുവതി ചൂണ്ടിക്കാണിക്കുന്നത്.
“ശാരീരികമായും മാനസികമായും എന്നെ പീഡിപ്പിച്ചു” എന്നാണ് സിപിഎം പ്രദേശിക നേതാക്കൾക്കെതിരെ യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. നിരന്തരമായ ചൂഷണത്തിൽ മനംനൊന്താണ് താൻ ജീവനൊടുക്കുന്നതെന്നും ആശ വെളിപ്പെടുത്തുന്നുണ്ട്.സംഭവസ്ഥലത്ത് നാട്ടുകാരുടെ വൻ പ്രതിഷേധമാണ് നടക്കുന്നത്. സ്ഥലത്തെത്തിയ പാറശ്ശാല പോലീസിനെ നാട്ടുകാർ തടഞ്ഞു.ആർ.ഡി.ഓ എത്താതെ മൃതദേഹം നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
Discussion about this post