ശ്രീനഗർ : ജമ്മു കശ്മീരിലെ പാംപോർ നഗരത്തിൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകളും ബാനറുകളും പതിച്ച മൂന്നു പേരെ ശനിയാഴ്ച ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു.നദീം അഹമ്മദ് ദാർ, ഇർഷാദ് അഹമ്മദ് സോഫി, ഷാക്കിർ അഹമ്മദ് ദാർ എന്നിവരെയാണ് ജമ്മു കശ്മീർ പോലീസും 50 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ നീക്കത്തിൽ പിടികൂടിയത്.ഇവരുടെ കൈവശമുണ്ടായിരുന്ന തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ബാനറുകളും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.
സെപ്റ്റംബർ 6നാണ് മൂവരും ചേർന്ന് ഭീകരവാദികളുടെ ചിത്രമുള്ള പോസ്റ്ററുകൾ പാംപോറിൽ പതിച്ചതെന്ന് പോലീസ് വ്യക്തമാക്കി.ജമ്മു കശ്മീർ പോലീസ് പിടികൂടിയ ഷാക്കിർ അഹമ്മദ് ദാർ ബാരാമുള്ള നിവാസിയും നദീം അഹമ്മദ് ദാറും ഇർഷാദ് അഹമ്മദ് സോഫിയും പാമ്പോർ നിവാസികളുമാണ്.സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.
Discussion about this post