തൃശൂര്‍: ശ്രീകൃഷ്ണനെ വികലമാക്കി ചിത്രീകരിച്ച സിപിഎം പ്രവര്ത്തകന് അറസ്റ്റിൽ. കുന്നംകുളം പെങ്ങാമുക്ക് സ്വദേശി സബിത്തിനെ ആണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണനെ സ്തുതിക്കുന്ന ഭജനഗാനത്തെയും ഇയാള്‍ വികലമാക്കി എഴുതിയിട്ടുണ്ട്. ഹിന്ദു ഐക്യവേദി കാട്ടകാമ്പാല്‍ പഞ്ചായത്ത് സംഘടനാ സെക്രട്ടറി പി എന്‍ മണികണ്ഠനാണ് പരാതി നല്‍കിയത്.
ചിത്രം വികലമാക്കി ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. മതവികാരം വ്രണപ്പെടുത്തുകയും സമൂഹത്തില്‍ മത സ്പര്‍ദ്ധ വളര്‍ത്തുവാനും ശ്രമിച്ചതിനാണ് കേസ്സെടുത്തിരിക്കുന്നത്.
ജന്മാഷ്ടമിനാളിലാണ് സംഭവം.
Discussion about this post