കൊച്ചി: അങ്കമാലിയിൽ പൂട്ടികിടന്ന ഹോട്ടലിന്റെ പുറകിൽ പുഴുവരിച്ച നിലയിൽ അജ്ഞാത മൃതദേഹം. നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
മോഷണശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാകാമെന്ന് സംശയമുണ്ട്. ഹോട്ടൽ ആറ് മാസമായി പൂട്ടിക്കിടക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Discussion about this post