ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ലോക്സഭയുടെ ആദരം. പ്രണാബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ലോക്സഭ അനുശോചിച്ചു. പ്രണാബ് മുഖര്‍ജി ഉള്‍പ്പെടെ അന്തരിച്ച മുന്‍ നേതാക്കള്‍ക്ക് അനുശോചനമര്പ്പിച്ചശേഷം ലോക്സഭ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് പിരിഞ്ഞു.
പണ്ഡിറ്റ് ജസ്രാജ്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി, മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്, ഉത്തര്‍പ്രദേശ് മന്ത്രിമാരായ കമല്‍ റാണി, ചേതന്‍ ചൗഹാന്, മുന്‍ കേന്ദ്രമന്ത്രി രാഘുവന്ഷ് പ്രസാദ് സിംഗ് എന്നിവര്‍ക്കുമാണ് ലോക്സഭ ആദരം അര്‍പ്പിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ക്രമീകരണങ്ങളോടെയാണ് ഇത്തവണ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത്. . ലോക്സഭയും രാജ്യസഭയും നാല് മണിക്കൂര്‍ വീതമായിരിക്കും ചേരുക.
നിയന്ത്രണങ്ങളുടെ ഭാഗമായി ചോദ്യോത്തരവേള ഒഴിവാക്കിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ അംഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനാണു ശ്രമമെന്ന് ആരോപിച്ച പ്രതിപക്ഷം, തൊഴിലില്ലായ്മ, സാന്പത്തിക തകര്‍ച്ച, കര്‍ഷക പ്രതിസന്ധി, അതിര്‍ത്തിയിലെ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സഭയില്‍ ശക്തമായി രംഗത്തെത്തുമെന്ന് അറിയിച്ചിരുന്നു.
ചോദ്യോത്തര വേളയും സ്വകാര്യ ബില്ലവതരണവും ഇല്ലെങ്കിലും രേഖാമൂലം മറുപടി നല്കുന്ന രീതി തുടരുമെന്നും അംഗങ്ങള്‍ക്ക് സുപ്രധാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ അവസരം ശൂന്യവേളയില്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പുതിയ ബില്ലുകള്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഓര്‍ഡിനന്‍സുകള്‍ മാറ്റി പകരം നിയമമാക്കുന്നതും ധനകാര്യ ബില്ലുകളുമാണ് ഇതിലേറെയും.
രാജ്യസഭാ ഉപാധ്യക്ഷന്റെ വോട്ടെടുപ്പും ഇന്നത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ ഉപാധ്യക്ഷന്‍ ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിംഗാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആര്‍ജെഡിയിലെ മനോജ് ഝാ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post