ലഖ്നൗ: തീവ്രവാദികൾക്കും ക്രിമുനലുകൾക്കുമെതിരെ വിട്ടു വീഴ്ചയില്ലാതെ യോഗി സർക്കാർ. സി ഐ എസ് എഫിന്റെ മാതൃകയിൽ പ്രത്യേക സുരക്ഷാ സേന രൂപീകരിക്കാൻ യോഗി സർക്കാർ തീരുമാനിച്ചു. വാറണ്ടില്ലാതെ പരിശോധനയും അറസ്റ്റും നടത്താനുള്ള അനുമതി ഈ പ്രത്യേക സേനക്ക് ഉണ്ടായിരിക്കും.
കോടതി, വിമാനത്താവളം, പ്രധാനപ്പെട്ട ഓഫീസുകൾ, മെട്രോ, ബാങ്ക് എന്നിവയുടെ സുരക്ഷയ്ക്കായിരിക്കും ഉത്തര്‍പ്രദേശ് സ്‌പെഷല്‍ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകരിക്കപ്പെടുക. 1747.06 കോടി രൂപ ചെലവിട്ട് പ്രത്യേക ഫോഴ്‌സിന്റെ ആദ്യ സംഘങ്ങൾക്ക് രൂപം നൽകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വപ്നപദ്ധതിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.
വാറണ്ടോ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതിയോ കൂടാതെ യുപിഎസ്എസ്എഫിലെ ഏതൊരു ഉദ്യോഗസ്ഥനും ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാൻ സാധിക്കും. ഈ വിഭാഗത്തിനായി പ്രത്യേക നിയമങ്ങള്‍ രൂപീകരിക്കാൻ ഒരുങ്ങുകയാണ് ഉത്തർ പ്രദേശ് സർക്കാർ.









