ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില് ഹൃദയം നിറഞ്ഞ് ആശംസിയ്ക്കുന്നു എന്നും സന്തോഷവും ക്ഷേമവും വിജയവും നേരുന്നു എന്നും വ്ലാഡിമര്‍ പുടിന് പ്രധാനമന്ത്രിയ്ക്കച്ച കത്തില്‍ കുറിച്ചു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദപരവുമായ ബന്ധത്തെ വിലമതിക്കുന്നു. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സവിശേഷമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ നിങ്ങളുടെ വ്യക്തിപരമായ സംഭാവന വലുതാണ്. നിങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ എല്ലാ മേഖലകളിലും വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. മോദിയുമായുള്ള ക്രിയാത്മക സംഭാഷണം തുടരാനും അന്തര്‍ദേശീയ അജണ്ടയിലെ വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നുവെന്നും പുടിന് കത്തില്‍ വ്യക്തമാക്കി.
Discussion about this post