ന്യൂഡൽഹി: രാജ്യസഭാ എംപിയും മുൻ വനിതാ കമ്മിഷൻ ചെയർപേഴ്സണുമായ സ്വാതി മാലിവാളിനെ പീഡിപ്പിച്ചുവെന്ന കേസിൽ ആരോപണ വിധേയനായ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റൻ്റ് ഭൈഭവ് കുമാറിനെ സംരക്ഷിച്ച് ഡൽഹി മുഖ്യമന്ത്രി.
ഭൈഭവ് കുമാർ ഇപ്പോഴും കെജ്രിവാളിന്റെ കൂടെ സജീവമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ടു കൊണ്ട് നിശിതമായ വിമർശനവുമായി ബി ജെ പി രംഗത്തെത്തി. ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല യാണ് കെജ്രിവാൾ ആരോപണ വിധേയനായ തന്റെ അടുത്ത സഹായിയുമായി ലക്‌നൗ വിമാനത്താവളത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ടത്.
ഡൽഹി വനിതാ കമ്മീഷൻ മുൻ അധ്യക്ഷയെ മുഖ്യമന്ത്രി കെജ്‌രിവാളിൻ്റെ വസതിയിൽ വച്ച് അദ്ദേഹത്തിൻ്റെ സഹായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.
വിഷയത്തിൽ ആദ്യം മൗനം പാലിച്ചുവെങ്കിലും , സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് , പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരുന്നു .
ഈ സാഹചര്യത്തിലാണ് ആരോപണ വിധേയനും, സംഭവത്തിൽ പാർട്ടി നടപടിയെടുക്കും എന്ന് ഉറപ്പ് നൽകിയ സഞ്ജയ് സിംഗും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്.
ഇതിനെതിരെ രൂക്ഷമായി പരിഹസിച്ചു കൊണ്ടാണ് ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല രംഗത്ത് വരുന്നത് ” പീഡനം നടന്നിട്ട് 72 മണിക്കൂർ കഴിഞ്ഞിരിക്കുന്നു ഭൈഭവ് കുമാറിനെതിരെ നടപടിയും ഇല്ല എഫ്ഐആറും ഇല്ല, പകരം ആരോപണവിധേയനെ കെജ്‌രിവാൾ സംരക്ഷിക്കുന്നു. അവനോടൊപ്പം കറങ്ങുന്നു..” പൂനവാല തന്റെ എക്‌സ് അക്കൗണ്ടിൽ കൂടെ തുറന്ന് പറഞ്ഞു.
Discussion about this post