ന്യൂഡൽഹി : ഇന്ത്യൻ അതിർത്തി ലംഘിച്ചു കടന്നാൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിൽ രൂക്ഷമായ സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്നും ഇന്ത്യ-ചൈന അതിർത്തി സംഘർഷം സംബന്ധിച്ച് രാജ്യസഭയിൽ പ്രസ്താവന നടത്തിവേ രാജ്നാഥ് സിംഗ് പറഞ്ഞു.അന്താരാഷ്ട്ര നിയന്ത്രണ രേഖ ഇരുരാജ്യങ്ങളും മാനിക്കണം. അതിർത്തിയിൽ സ്ഥിതി സമാധാനമായി പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്.പക്ഷേ, ഏതു സാഹചര്യവും കൈകാര്യം ചെയ്യാനും സൈന്യം സജ്ജമാണെന്നും രാജ്നാഥ് സിംഗ് വെളിപ്പെടുത്തി.
അതിർത്തിയിലെ വിവിധ പോയിന്റുകളിൽ സൈന്യം മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്.
ചൈനയുടെ പല പ്രവർത്തികളും ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ്.അതിർത്തിയിൽ സൈനിക വിന്യാസം വർധിപ്പിക്കാൻ വേണ്ടി ചൈന വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തിന്റെ അടിസ്ഥാനം യഥാർഥ നിയന്ത്രണരേഖയ്ക്ക് മാനിക്കുകയും കർശനമായി നിരീക്ഷിക്കുകയും ചെയ്യുകയെന്നതാണെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.









