തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എന്‍ ഐ എയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. മതഗ്രന്ഥങ്ങള്‍ ഇറക്കിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക. ഇതിന് ഉടന്‍ നോട്ടീസ് നല്‍കും.
മന്ത്രിയെ കൂടാതെ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം. ഡിപ്ലോമാറ്റിക് ചാനല്‍ വഴി വരുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. പതിനേഴായിരം കിലോ ഈന്തപ്പഴമിറക്കുമതിയിൽ നിയമലംഘനമുണ്ടെന്നുമാണ് കസ്റ്റംസ് കണ്ടെത്തല്‍.
Discussion about this post