വാഷിംഗ്ടൺ : വ്യാപാര പങ്കാളിയെന്ന മുൻഗണനാ പട്ടികയിൽ നിന്നും ചൈനയെ ഒഴിവാക്കാനൊരുങ്ങി അമേരിക്ക. അമേരിക്കൻ സെനറ്റിലെ ചർച്ചയെ ഉദ്ധരിച്ച് പ്രമുഖ സെനറ്ററായ ടോം കോട്ടണാണ് ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ 20 വർഷമായി ചൈനയുമായി ഉണ്ടായിരുന്ന കരാറാണ് അമേരിക്ക ഉപേക്ഷിക്കാൻ തയ്യാറായിട്ടുള്ളത്. വ്യാപാര രംഗത്ത് ചൈന നടത്തിയ കടന്നുകയറ്റവും ഗുണനിലവാരത്തിൽ വരുത്തിയ വൻ ഇടിവും അംഗീകരിക്കാനാവുന്നതല്ലായെന്ന് അമേരിക്കൻ സെനറ്റ് ചൂണ്ടിക്കാട്ടി.
“എല്ലാ മേഖലകളിലും ചൈനയുടെ വഞ്ചനാപരമായ സമീപനം കടുത്ത സൗഹൃദം പോലും തകർത്തിരിക്കുകയാണ്. ചൈനയുടെ നയങ്ങളൊന്നും സുതാര്യമായിരുന്നില്ല”ടോം വ്യക്തമാക്കി. എല്ലാ വർഷവും അമേരിക്കയുടെ വ്യാപാരനയം പുതുക്കുന്ന രീതിയുണ്ട്. ഇതിൽ പ്രസിഡന്റിന്റെ തീരുമാനം നിർണായകമാണ്. സ്ഥിരവ്യാപാര പങ്കാളിയെന്ന നിലയിൽ ചൈനയെ അംഗികരിക്കാൻ സാധ്യമല്ലെന്ന നിലപാടിലാണ് അമേരിക്കൻ സെനറ്റ്.












