ന്യൂഡൽഹി : ചാരവൃത്തി നടത്തിയ കേസിൽ ഡൽഹി പൊലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒരു ചൈനീസ് പൗരയേയും ഒരു നേപ്പാളി സ്വദേശിയേയുമാണ് ഡൽഹി പോലീസ് പിടികൂടിയത്.ഡൽഹി ആസ്ഥാനമാക്കിയുള്ള പത്രപ്രവർത്തകനായ രാജീവ് ശർമ രഹസ്യസ്വഭാവമുള്ള രേഖകൾ ചൈനയ്ക്ക് കൈമാറിയ കേസുമായി ബന്ധപ്പെട്ടാണ് ഇവർ രണ്ടുപേരെയും ഡൽഹി പൊലീസ് സ്പെഷൽ സെൽ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് (ഒ. എസ്. എ) പ്രകാരം അറസ്റ്റ് ചെയ്ത രാജീവ് ശർമ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഇതേ വകുപ്പ് ചുമത്തിയാണ് പോലീസ് ഇവർ രണ്ടു പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് സഞ്ജീവ് കുമാർ യാദവ് വെളിപ്പെടുത്തി. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട ക്ലാസിഫൈഡ് രേഖകളാണ് രാജീവ് ശേഖർ ചൈനയ്ക്ക് കൈമാറിയതെന്ന് കണ്ടെത്തിയിരുന്നു.
Discussion about this post