Tuesday, January 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ മത്സ്യവളർത്തൽ കേന്ദ്രങ്ങളാകുന്നു; കൊവിഡ് കാലത്തെ അതിജീവിക്കൻ പുതിയ മാർഗ്ഗവുമായി കണ്ണൂരിലെ കർഷകർ

by Brave India Desk
Sep 19, 2020, 05:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ മത്സ്യ വളർത്തുകേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂർ, കൂത്തുപറമ്പ്, പേരാവൂർ മേഖലകളിലാണ് ഇത്തരത്തിൽ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർക്ക് ജീവനോപാധി കൂടിയാവുകയാണീ നൂതന സംരംഭങ്ങൾ.

ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ വർഷകാലമായതോടെ വെള്ളം നിറഞ്ഞിരിക്കയാണ്. ഇതിൽ പ്രത്യേകം കൂടുകൾ തയ്യാറാക്കിയാണ് കൃഷി. ഈ കൂടുകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഒരു കൂട്ടിൽ 2000 മത്സ്യ കുഞ്ഞുങ്ങളെ വരെ വളർത്താം. മികച്ച പരിചരണത്തിലൂടെ അഞ്ച് മാസത്തിനകം വിളവെടുക്കാം. വെള്ളത്തിലെ ഓക്സിജൻ്റെ അളവ് ക്രമീകരിക്കുന്നതിന് എയറേറ്ററും കൂടുകളിൽ സ്ഥാപിക്കും.

Stories you may like

ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചവൾ കോഴിക്കോട് ഫലൂദ കുടിക്കാനെത്തിയപ്പോൾ; വൈറൽ വീഡിയോ

ചരിത്രം തിരുത്തി കുറിക്കാൻ ഇന്ത്യയും യൂറോപ്പും; സുരക്ഷയിലും വ്യാപാരത്തിലും പുത്തൻ അധ്യായം

കൂത്തുപറമ്പിലെ വട്ടിപ്രം, വേങ്ങാട് മേഖലകളിലാണ് ഏറ്റവും കൂടുതൽ മത്സ്യകൃഷി കേന്ദ്രങ്ങൾ ഉള്ളത്. വട്ടിപ്രത്തു മാത്രം നാൽപതോളം ക്വാറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ട്. ഇതിൽ പലതും രണ്ടേക്കറിൽ അധികം വിസ്താരവും 40 മീറ്റർ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലിൽ പോലും ജലസമൃദ്ധിയുള്ളവയുമാണിവ. ഇതാണ് മത്സ്യകൃഷിക്കായി പ്രചോദനമായത്.

വട്ടിപ്രം മേഖലയിൽ ഇതിനകം പത്ത് ക്വാറികളിൽ മത്സ്യകൃഷി ആരംഭിച്ചു കഴിഞ്ഞു. കരിമീൻ, തിലോപ്പി തുടങ്ങിയ ഇനങ്ങളാണിവിടെ കൃഷി ചെയ്യുന്നതിൽ അധികവും. ശുദ്ധജലകൃഷിയായതിനാൽ നല്ല വിളവാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, പുഴകളിലെ മത്സ്യ സമ്പത്ത് കാര്യമായി കുറഞ്ഞതോടെ പരമ്പരാഗത മത്സ്യ ബന്ധനം പൂർണമായും ഇല്ലാതായി. പുഴകളിൽ കണ്ടു വരുന്ന പ്രധാനപ്പെട്ട പല മത്സ്യങ്ങളും ഇപ്പോൾ കാണാറില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. മാർക്കറ്റുകളിൽ എത്തുന്ന പുഴ മീനുകൾ ഏറെയും വരുന്നത് അന്യ ജില്ലകളിൽ നിന്നാണ്. കടൽ മത്സ്യത്തെ അപേക്ഷിച്ച് രുചിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മത്സ്യങ്ങളാണ് പുഴയിലേത്ത്. ചെമ്പല്ലി, കൊളോൻ, മാലൻ, തിരുത, കരിമീൻ, നേങ്ങോൽ തുടങ്ങിയ പുഴയിൽ നിറഞ്ഞ് നിന്ന മത്സ്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ ലഭ്യത തീരെ കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. കരയോട് ചേർന്ന് സഞ്ചരിക്കുകയും മുട്ടയിടുകയും ചെയ്യുന്ന കരിമീൻ പുഴയിലെ നിത്യ സാന്നിധ്യമാണ്.

എന്നാൽ മത്സ്യങ്ങളുടെ വളർച്ചയെ പോലും ഇല്ലാതാക്കുന്ന മത്സ്യബന്ധന രീതിയുമായി മത്സ്യത്തൊഴിലാളികൾ അല്ലാത്തവർ ഈ രംഗത്ത് ഇറങ്ങിയതോടെയാണ് കരിമീൻ പോലുള്ളവ പുഴയിൽ കുറയാനിടയായതെന്നാണ് തൊഴിലാളികൾ പറയുന്നത്. മുട്ടയിടാൻ വേണ്ടി തീരത്തോട് ചേർന്ന് എത്തുന്ന കരിമീനുകളെ കോര് വല കൊണ്ട് പിടിക്കുന്ന രീതി വർധിച്ചതാണ് കരിമീൻ കുറയാനിടയായത്. വർഷങ്ങൾക്ക് മുമ്പ് ചെമ്പല്ലി പോലുള്ള വലിയ മത്സ്യങ്ങളെ പിടിച്ചിരുന്നത് പുഴയിൽ കൂട് വച്ചിട്ടായിരുന്നു. മുളകൊണ്ട് ഉണ്ടാക്കിയ കൂട് സന്ധ്യാ സമയത്ത് പുഴയിൽ കല്ല് കെട്ടി താഴ്ത്തിവയ്ക്കും. 2 ദിവസം കഴിഞ്ഞാണ് എടുക്കുക. തീരദേശ ഗ്രാമങ്ങളിലെ അധിക വീടുകളിലും ചെമ്പല്ലിക്കൂട് കാണാം. എന്നാൽ ചെമ്പല്ലി പോലുള്ളവ കുറഞ്ഞതോടെ പരമ്പരാഗതമായ ഈ രീതി ഇല്ലാതായി. അതെ സമയം പൊരിച്ച കോഴിയുടെ കഷണങ്ങൾ ചൂണ്ടയിൽ കോർത്ത് മത്സ്യം പിടിക്കുന്നതാണ് പുതിയ ശൈലി.

Tags:
Share1TweetSendShare

Latest stories from this section

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍നിന്ന് പിന്മാറി എന്‍എസ്എസ്, സാമുദായിക ഐക്യനീക്കം ഇല്ല

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍നിന്ന് പിന്മാറി എന്‍എസ്എസ്, സാമുദായിക ഐക്യനീക്കം ഇല്ല

ഇടുക്കിയിൽ ‘മണി’ മുഴങ്ങുന്നു; കൊലവിളി പ്രസംഗം നടത്തിയ എം.എം മണിക്ക് മറുപടിയുമായി എസ് രാജേന്ദ്രൻ

ഇടുക്കിയിൽ ‘മണി’ മുഴങ്ങുന്നു; കൊലവിളി പ്രസംഗം നടത്തിയ എം.എം മണിക്ക് മറുപടിയുമായി എസ് രാജേന്ദ്രൻ

മമ്മൂട്ടിയുടെ അതേ സ്റ്റാൻഡേർഡ്, സത്യം പറയുന്നവരെ തേജോവധം ചെയ്യുന്ന കാലമാണിത്: വെള്ളാപ്പള്ളി നടേശൻ

മമ്മൂട്ടിയുടെ അതേ സ്റ്റാൻഡേർഡ്, സത്യം പറയുന്നവരെ തേജോവധം ചെയ്യുന്ന കാലമാണിത്: വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി പട്ടികയിലില്ല; മമ്മൂട്ടിക്ക് ശുപാർശയുണ്ട്; പത്മ പുരസ്‌കാരങ്ങളിലെ കേരളത്തിന്റെ പട്ടിക പുറത്ത്

വെള്ളാപ്പള്ളി പട്ടികയിലില്ല; മമ്മൂട്ടിക്ക് ശുപാർശയുണ്ട്; പത്മ പുരസ്‌കാരങ്ങളിലെ കേരളത്തിന്റെ പട്ടിക പുറത്ത്

Discussion about this post

Latest News

ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചവൾ കോഴിക്കോട് ഫലൂദ കുടിക്കാനെത്തിയപ്പോൾ; വൈറൽ വീഡിയോ

ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചവൾ കോഴിക്കോട് ഫലൂദ കുടിക്കാനെത്തിയപ്പോൾ; വൈറൽ വീഡിയോ

അമേരിക്കയില്ലെങ്കിൽ യൂറോപ്പ് വട്ടപ്പൂജ്യം, നാറ്റോ തലവന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അമേരിക്കയില്ലെങ്കിൽ യൂറോപ്പ് വട്ടപ്പൂജ്യം, നാറ്റോ തലവന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പത്താം തീയതി പാക് സൈന്യം കരഞ്ഞുപറഞ്ഞു, വെടിനിർത്തണമെന്ന്, യുഎന്നിൽ പാകിസ്ഥാനെ നാണം കെടുത്തി ഇന്ത്യ

പത്താം തീയതി പാക് സൈന്യം കരഞ്ഞുപറഞ്ഞു, വെടിനിർത്തണമെന്ന്, യുഎന്നിൽ പാകിസ്ഥാനെ നാണം കെടുത്തി ഇന്ത്യ

ചരിത്രം തിരുത്തി കുറിക്കാൻ ഇന്ത്യയും യൂറോപ്പും; സുരക്ഷയിലും വ്യാപാരത്തിലും പുത്തൻ അധ്യായം

ചരിത്രം തിരുത്തി കുറിക്കാൻ ഇന്ത്യയും യൂറോപ്പും; സുരക്ഷയിലും വ്യാപാരത്തിലും പുത്തൻ അധ്യായം

മക്കല്ലം അന്ന്, നാറ്റ് സിവർ ഇന്നലെ; ആർസിബിക്കെതിരെ വിരിഞ്ഞ രണ്ട് ചരിത്ര ഇന്നിംഗ്‌സുകൾ

മക്കല്ലം അന്ന്, നാറ്റ് സിവർ ഇന്നലെ; ആർസിബിക്കെതിരെ വിരിഞ്ഞ രണ്ട് ചരിത്ര ഇന്നിംഗ്‌സുകൾ

തോറ്റെങ്കിലും റിച്ചാ… നീയാണ് താരം! 35/5-ൽ നിന്ന് വിജയത്തിന്റെ പടിവാതിൽ വരെ; സ്തബ്ധരായി മുംബൈ

തോറ്റെങ്കിലും റിച്ചാ… നീയാണ് താരം! 35/5-ൽ നിന്ന് വിജയത്തിന്റെ പടിവാതിൽ വരെ; സ്തബ്ധരായി മുംബൈ

കഠിന തണുപ്പിലും കുലുക്കമില്ലാതെ അതിർത്തി കാത്ത് ഇന്ത്യൻ സൈനികൻ; മഞ്ഞുമൂടിയ നിലയിൽ വിശ്രമിക്കുന്ന സൈനികന്റെ ദൃശ്യങ്ങൾ വൈറൽ

കഠിന തണുപ്പിലും കുലുക്കമില്ലാതെ അതിർത്തി കാത്ത് ഇന്ത്യൻ സൈനികൻ; മഞ്ഞുമൂടിയ നിലയിൽ വിശ്രമിക്കുന്ന സൈനികന്റെ ദൃശ്യങ്ങൾ വൈറൽ

അമേരിക്കൻ സ്വപ്നത്തിനായി മരണക്കയത്തിലേക്കൊരു യാത്ര: ഓരോ 20 മിനിറ്റിലും അതിർത്തിയിൽ പിടിയിലാകുന്നത് ഒരു ഇന്ത്യൻ പൗരൻ

അമേരിക്കൻ സ്വപ്നത്തിനായി മരണക്കയത്തിലേക്കൊരു യാത്ര: ഓരോ 20 മിനിറ്റിലും അതിർത്തിയിൽ പിടിയിലാകുന്നത് ഒരു ഇന്ത്യൻ പൗരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies