തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ ഗ്രാമീണമേഖലയില്‍ കുറഞ്ഞത് 30 ഏക്കര്‍ സ്ഥലവും നഗരങ്ങളില്‍ 20 ഏക്കര്‍ സ്ഥലവും വേണമെന്ന നിര്‍ദ്ദേശം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു. സ്വകാര്യ സര്‍വകലാശാല സംബന്ധിച്ച് പ്രൊഫ. സിറിയക് തോമസ് അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് നേരിയ ഭേദഗതിയോടെ തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. റിപ്പോര്‍ട്ട് ബുധനാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും.
25 ഏക്കര്‍ സ്ഥലം അക്കാദമിക് കാര്യങ്ങള്‍ക്കും അഞ്ച് ഏക്കര്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനും നീക്കിവയ്ക്കണമെന്നായിരുന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന് കൂടുതല്‍ വ്യക്തത വരുത്താനാണ് ഗ്രാമങ്ങളില്‍ 20 ഏക്കറും നഗരങ്ങളില്‍ 30 ഏക്കറും എന്ന നിബന്ധന വെച്ചത്.
വൈസ് ചാന്‍സലര്‍മാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിലും കൗണ്‍സില്‍ മാറ്റം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വാഭാവികനീതി നിഷേധിക്കപ്പെടാത്തവിധം ഇതര സര്‍വകലാശാലകളിലേതിന് സമാനമായ രീതി ഇക്കാര്യത്തില്‍ പാലിക്കണമെന്ന ഭേദഗതി ഉള്‍പ്പെടുത്താനാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയില്‍ മുന്‍ പരിചയമുള്ള സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ആണ് സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുക.
30 കോടിയുടെ പ്രവര്‍ത്തന മൂലധനവും സര്‍ക്കാരുമായി ചേര്‍ന്ന് സ്വകാര്യസര്‍വകലാശാലകള്‍ക്ക് 20 കോടിയുടെ നിക്ഷേപവും ആവശ്യമാണ്. അധ്യാപകര്‍ക്ക് യു.ജി.സി. യും മറ്റും നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ ഉണ്ടാവണമെന്നും ഫീസ് നിശ്ചയിക്കുന്നതിന് നിയന്ത്രണ ഏജന്‍സി വേണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്. യു.ജി.സി., എ.ഐ.സി.ടി.ഇ, മെഡിക്കല്‍ കൗണ്‍സില്‍ തുടങ്ങിയ നിയന്ത്രണ ഏജന്‍സികളുടെ അംഗീകാരത്തോടെയാവും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തിക്കാനാവുക.
കേരളത്തിലൊഴികെ വിവിധ സംസ്ഥാനങ്ങളിലായി 207 സ്വകാര്യ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
Discussion about this post