തൃശൂര്‍ : തൃശൂരില്‍ കനത്ത മഴയെ തുടർന്ന് വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കൂടിയതിനെ പിന്നാലെ ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു.
ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ കെ.എസ്.ഇ.ബി വൈദ്യുതോല്പാദനവും തുടങ്ങി. ഡാമുകള്‍ തുറക്കുന്നതിനും വൈദ്യുതോല്പാദനം നടത്തുന്നതിനും തിങ്കളാഴ്ചയാണ് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. ഡാമുകളുടെ നാല് സ്പില്‍വേ ഷട്ടറുകളും അഞ്ച് സെന്റി മീറ്റര്‍ വീതമാണ് തുറന്നത്.
ചിമ്മിനി ഡാമിന്റെ ഡാം തുറന്നതിനാല്‍ കുറുമാലിപ്പുഴ, കരുവന്നൂര്‍പ്പുഴ എന്നീ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാല്‍ പുഴയില്‍ മത്സ്യബന്ധനം മറ്റു അനുബന്ധ പ്രവൃത്തികള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
Discussion about this post