തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. കെ എം സി സി നേതാവിന്റെ വീട്ടില്‍ വച്ചായിരുന്നു ചർച്ച. സമസ്ത വേദിയിലേക്ക് എത്തുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച.
പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനായാണ് ചെന്നിത്തല എത്തിയത്. ലീഗിന്റെ താല്‍പ്പര്യപ്രകാരമാണ് ചെന്നിത്തല പരിപാടിയിലേക്ക് എത്തിയത്.
എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സംഘടനകളുടെ പിന്തുണയ്ക്ക് പിന്നാലെയാണ് ചെന്നിത്തല ഇന്ന് ജാമിഅയിലെത്തിയത്. മഞ്ചേരി ജാമിഅഃ ഇസ്‌ലാമിയ്യയുടെ വാർഷിക സമ്മേളനത്തിലെ മുഖ്യാതിഥിയും രമേശ് ചെന്നിത്തലയാണ്. ജനുവരി 11നാണ് മഞ്ചേരി ജാമിഅഃ ഇസ്‌ലാമിയ്യയുടെ 35-ാം വാർഷിക സമ്മേളനം.
Discussion about this post