പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ കോമളി എന്ന് വിളിച്ച വിമതനെ ചൈന കോടതി 18 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹുവായുവന്‍ എന്ന റിയല്‍ എസ്‌റ്റേറ്റിന്റെ മുൻ ചെയര്‍മാന്‍ റെന്‍ സീക്വിയാങിനെയാണ് കോടതി ശിക്ഷിച്ചത്. 69 കാരനായ ഹുവായുവൻ എല്ലാ കുറ്റവും സമ്മതിച്ചതായി കോടതി പറഞ്ഞു. അഴിമതി നടത്തിയെന്ന കേസിലാണ് ഇയാളെ തടവിലിട്ടത്.
കൊറോണ വ്യാപനത്തെ തടയുന്ന കാര്യത്തിലാണ് ഇദ്ദേഹം ഷീ ജിന്‍പിങിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഇതെ തുടര്‍ന്ന് ഏപ്രില്‍ മാസത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും ഷീ ജിന്‍പിങ്ങിനെയും വിമര്‍ശിക്കുന്നവരെയും തടവിലിടാന്‍ അഴിമതി നിരോധന നിയമം ദുരുപയോഗിക്കുകയാണെന്ന ആക്ഷേപം നേരത്തെയുണ്ടായിരുന്നു. മാര്‍ച്ച് മാസത്തില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സമീപനങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹം ഒരു പുസ്തകം എഴുതിയിരുന്നു.










