മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. എന്‍സിപി നേതാവ് ശരദ് പവാര്‍, മകള്‍ സുപ്രിയ സുലെ എം.പി, മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, അദ്ദേഹത്തിന്റെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ എന്നിവര്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.
തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.
Discussion about this post