ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന അവസ്ഥയിൽ, സ്ഥിതി വിവരങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നേരിടുന്ന ആറു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലെയും പ്രതിനിധികൾ പങ്കെടുക്കും.മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, യു.പി, തമിഴ്നാട്, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമെന്ന് കേന്ദ്രസർക്കാർ വെളിപ്പെടുത്തി.
തിങ്കളാഴ്ച മുതൽ കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്കാരിക, രാഷ്ട്രീയ പരിപാടികളിൽ 100 പേർക്ക് വരെ പങ്കെടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. വിവാഹം, ശവസംസ്കാരം എന്നിവയിലും 100 പേർക്ക് പങ്കെടുക്കാൻ അനുമതിയുണ്ട്. കൂടുതൽ ഇളവുകൾ നൽകുന്നതു സംബന്ധിച്ച് ചർച്ച നടത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.








