ഡൽഹി : പെരുമ്പാവൂർ, മുർഷിദാബാദ് എന്നിവിടങ്ങളിൽ നിന്നും അറസ്റ്റിലായ അൽ ഖ്വയ്ദ തീവ്രവാദികൾ പാകിസ്ഥാൻ അൽ ഖ്വയ്ദ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്ന് എൻഐഎ. ഇതിന്റെ നിരവധി തെളിവുകൾ അന്വേഷണസംഘം ഹാജരാക്കി.
അറസ്റ്റ് ഒൻപതു പേരെയും ഡൽഹി ഹൈക്കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു.പട്യാല ഹൗസ് കോടതിയിലാണ് വീഡിയോ കോൺഫറൻസിങ് വഴി ഇവരെ ഹാജരാക്കിയത്.എറണാകുളത്തു നിന്ന് അറസ്റ്റിലായവരെ 5 ദിവസത്തേക്കും മറ്റുള്ളവരെ നാലുദിവസത്തേക്കുമാണ് കസ്റ്റഡിയിൽ വിട്ടത്. സംഘത്തലവൻ മുർഷിദ് ഹുസൈനും ഉൾപ്പെടുന്നതിനാലാണ് എറണാകുളം നിന്നുള്ള സംഘത്തെ ചോദ്യം ചെയ്യാൻ എൻഐഎ കൂടുതൽ സമയം ആവശ്യപ്പെട്ടത്.
Discussion about this post