പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ദേഗ് വാര്, മാള്‍ട്ടി സെക്ടറുകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.
ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വ്യാഴാഴ്ച അര്‍ധ രാത്രിയിലാണ് വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും ആരംഭിച്ചത്. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post