ഡല്‍ഹി:കിരണ്‍ ബേദിക്കെതിരായ തര്‍ക്കം ഡല്‍ഹി ബിജെപി ഘടകത്തില്‍ ശക്തമാകുന്നു.തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി ഡല്‍ഹി എക്‌സിക്യൂട്ടിവ് അംഗം നരേന്ദ്ര ടാണ്ഠന്‍ ബിജെപി വിട്ടു.ബേദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല വഹിച്ചത് ടണ്ഠനായിരുന്നു .കിരണ്‍ ബേദിയുടെ സഹായികള്‍ തന്നെ അപമാനിച്ചുവെന്ന് ടണ്ഠന്‍ ബിജെപി നേതൃത്വത്തിന് പരാതി നല്‍കി.
കിരണ്‍ ബേദിയ്‌ക്കെതിരായി സംസ്ഥാന നേതൃത്വം അമിത് ഷായ്ക്ക് പരാതി നല്‍കുകയും ചെയ്തു.കിരണ്‍ ബേദിയുടെ എകാധിപത്യം അംഗീകരിക്കാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ ആരോപണമുണ്ടായി.
അതേസമയം തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന റാലിയിലും ബേദിയുടെ പ്രകടനം പാര്‍ട്ടി നേതൃത്തിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ അണികളുടെ ആവേശം ബേദിയെ ചൊടിപ്പിച്ചിരുന്നു.ഇതിനെതിരെ ബേദി പൊതുവേദിയില്‍ തന്നെ പ്രതിഷേധമറിയിക്കുകയും ചെയ്തു.ഇക്കാരണവും ബിജെപി നേതൃത്വത്തിന്റെ എതിര്‍പ്പിനു കാരണമായി
Discussion about this post