ന്യൂഡൽഹി : ഇനിയും ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ ചൈനീസ് സൈന്യത്തിനെതിരെ വെടിവെക്കാൻ ഇന്ത്യൻ സൈന്യത്തിനു അനുവാദം നൽകിയതായി റിപ്പോർട്ടുകൾ. സൈന്യത്തിന്റെ ഷൂട്ടിങ് റേഞ്ചിലെത്തിയാൽ വെടിവെക്കുമെന്ന് ചൈനീസ് സൈന്യത്തിനു മുന്നറിയിപ്പ് നൽകിയതായി ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഇന്ത്യൻ സൈന്യത്തിനു നേരെ ആക്രമണമുണ്ടായാൽ നിറയൊഴിക്കാനുള്ള അനുവാദം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറാമത് സൈനിക നേതൃതല ചർച്ചക്ക് ശേഷം കൂടുതൽ സേനാവിന്യാസം നടത്തരുതെന്ന കാര്യം ചൈന അംഗീകരിച്ചിരുന്നു. എന്നാൽ, സംഘർഷം അവസാനിപ്പിക്കുന്നതിനായി ചൈനയുടെ ഭാഗത്തുനിന്നും ശക്തമായ മാറ്റമുണ്ടാകുന്നതുവരെ ഇന്ത്യ സൈന്യത്തെ പിൻവലിക്കില്ല. ആദ്യം കടന്നുകയറിയത് ചൈനയായതിനാൽ അവർ തന്നെയാദ്യം പിന്മാറട്ടേയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.








