ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് മകനെ പോലെയാണെന്നും നേരിട്ടു കാണാന്‍ സാധിച്ചാല്‍ സന്തോഷമുണ്ടെന്നും ടൈം മാഗസിന്റെ ‘2020ലെ ഏറ്റവും സ്വാധീന വ്യക്തി’കളുടെ പട്ടികയില്‍ ഇടം നേടിയ ബില്‍ക്കിസ്. ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിലൂടെയാണ് 82 കാരിയായ ഇവര്‍ ലോകശ്രദ്ധ നേടിയത്.
“ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടം നേടിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുമോദിക്കുന്നു. അദ്ദേഹം മകനെ പോലെയാണ്. അദ്ദേഹത്തിന്റെ അമ്മയെപ്പോലെ തന്നെയാണ് ഞാനും. ജന്മം നല്‍കിയത് ഞാനല്ല, എന്റെ സഹോദരിയാണ്.” – ബില്‍ക്കിസ് പറഞ്ഞു.
Discussion about this post