ജനീവ: ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇന്ത്യ. കാഷ്മീര്‍ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇമ്രാന് വിമര്‍ശിച്ചപ്പോഴായിരുന്നു പ്രതിഷേധം. ഇന്ത്യന്‍ പ്രതിനിധിയായ മിജിതോ വിനിദോയാണ് ഇറങ്ങിപ്പോയത്. കാഷ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമെന്നും പാക് അധിനിവേശം മാത്രമാണ് പ്രശ്നമെന്നും ഇന്ത്യ സഭയില്‍ ഉന്നയിച്ചു.
പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ മറുപടി നല്‍കുമെന്ന് ഇമ്രാന്റെ പ്രസംഗത്തിനുശേഷം ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി.എസ്. തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു.
Discussion about this post