ലഡാക് : ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം കനത്ത ജാഗ്രതയിൽ ഇന്ത്യൻ സൈന്യം. വരാൻ പോകുന്ന കടുത്ത മഞ്ഞു കാലത്തെ അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ പട്ടാളക്കാർ. പാൻഗോങ് സോ തടാകത്തിനു സമീപം ഫിംഗർ നാലിലുള്ള ഇന്ത്യൻ സൈനിക ക്യാംപിലെ സൈനികർ കടുത്ത മഞ്ഞിലും ചൈനീസ് നുഴഞ്ഞുകയറ്റം നേരിടാൻ കനത്ത തയ്യാറെടുപ്പിലാണ്.
പൂജ്യത്തിനു താഴെ താപനിലയുള്ള ലഡാക്കിലെ കാരക്കോറം കൈലാഷ് പർവ്വതനിരകളിൽ മഞ്ഞുവീഴ്ച ആരംഭിച്ചു കഴിഞ്ഞു. നവംബർ മാസത്തിൽ ദീപാവലി കഴിയുന്നതോടെ മലനിരകളിലെ മഞ്ഞു വീഴ്ച അതിന്റെ പാരമ്യത്തിലെത്തും. ലഡാക്കിലെ 1,597 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ സംഘർഷാവസ്ഥ ഇപ്പോഴും ലഘൂകരിക്കപ്പെട്ടിട്ടില്ല. ഇരു ഭാഗങ്ങളും കനത്ത ജാഗ്രതയിൽ ആണെങ്കിലും, അതിർത്തിയിലെ ഉയർന്ന പ്രദേശം ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ലഡാക് കോർപ്സ് കമാൻഡർ പദവി വഹിക്കുന്നത് മലയാളിയായ ലെഫ്റ്റ് ജനറൽ പി.ജി.കെ മേനോൻ ആണ്.കോർപ്സ് പതിനാലാം യൂണിറ്റിന്റെ ബ്രിഗേഡ് ജനറൽ സ്റ്റാഫ് ആയ മേനോൻ ഇതിനുമുമ്പ് അരുണാചൽ പ്രദേശിലെ ദുർഘടമേഖലയായ തവാങിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. ദീർഘകാലം യഥാർത്ഥ നിയന്ത്രണരേഖയിൽ ഉള്ള മേനോന്റെ പരിചയം അതിർത്തിയിലെ സൈനികർക്ക് മുതൽക്കൂട്ടാകുമെന്നാണ് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്
Discussion about this post