ബീഹാർ : അതിർത്തി പ്രദേശങ്ങളിൽ മതമൗലികവാദികൾ നിയന്ത്രിക്കുന്ന മസ്ജിദുകളും ഗസ്റ്റ് ഹൗസുകളും അടക്കമുള്ള നിർമ്മിതികൾ വർധിക്കുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. നേപ്പാളുമായി അതിരു പങ്കിടുന്ന ബീഹാർ അതിർത്തിയിലാണ് നിരവധി പേർക്ക് താമസിക്കാൻ തക്ക സൗകര്യങ്ങളുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ദ്രുതഗതിയിൽ വർദ്ധിക്കുന്നത്. അതിർത്തി കേന്ദ്രീകരിച്ചുള്ള ഇത്തരം മതപ്രചാരണ പ്രവർത്തനങ്ങൾ സുരക്ഷാസേനകളെ ജാഗരൂകരാക്കിയിട്ടുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാവത്-ഇ- ഇസ്ലാമിയയെന്ന മതമൗലിക സംഘടനയാണ് ഇവയ്ക്കായി പണം നിർമ്മിക്കുന്നത്. പാക്കിസ്ഥാൻ.ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിൽ നിന്നുള്ള യാഥാസ്ഥിതിക മത വിശ്വാസികളെ പാർപ്പിക്കാനെന്ന പേരിൽ വിദേശരാജ്യങ്ങളുടെ പണം വാങ്ങി പ്രവർത്തിക്കുന്ന മദ്രസകളും മസ്ജിദുകളും കൂണു പോലെയാണ് ഇത്തരം പ്രദേശങ്ങളിൽ മുളച്ചു പൊന്തുന്നത്. പാർസ, കപിലവസ്തു, സൻസാരി എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന ഇത്തരം കെട്ടിടങ്ങളുടെ നിർമ്മാണത്തിന് പിറകിൽ ലഷ്കർ-ഇ-ത്വയിബയാണ് എന്നാണ് ഇന്ത്യൻ സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തീവ്രവാദികളെ ഒളിച്ച് താമസിപ്പിക്കാനും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനുമാണ് ഇത്തരം കെട്ടിടങ്ങൾ ഉപയോഗിക്കുകയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.









