ഡല്‍ഹി : ബാലിന്ദര്‍ സിംഗിന് വയസ്സ് 20. ഫത്തേഹാബാദ് സ്വദേശി. ഹരിയാനയിലെ പഞ്ച്കുലയില്‍ ഐസിഐസിഐ എടിഎമിലെ സെക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കുന്ന ഈ യുവാവിനെ ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകം അഭിനന്ദനങ്ങളില്‍ മൂടുകയാണ്. ഇതിനു കാരണക്കാരനായത് ഹര്‍ഷ് എന്ന യുവാവാണ്.
ഹര്‍ഷ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയാണ് ഈ ചെറുപ്പക്കാന്റെ ആവേശഭരിതമായ കഥ ലോകമറിഞ്ഞത്. ആ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയുമാണ്. ആ പോസ്റ്റിന്റെ ചുരുക്കം ഇങ്ങനെയാണ്:
‘ഒരു പാര്‍ട്ടി കഴിഞ്ഞ് വരുംവഴി ഇന്ന് പുലര്‍ച്ചെ ഞാനൊരു എടിഎമ്മില്‍ ചെന്നു. പഞ്ച്കുലയിലെ ഐസിഐസിഐ എടിഎം. അവിടെ കണ്ടൊരു കാഴ്ച ഏറെ പ്രചോദനകരമായതിനാല്‍ ആ അനുഭവം ഞാന്‍ പങ്കുവെയ്ക്കുന്നു. അവിടെ ഞാന്‍ കണ്ടത് ബാലിന്ദര്‍ സിംഗ് എന്ന 20കാരനെയാണ്. എടിഎമ്മിനു മുന്നിലെ തെരുവു വിളക്കിന്റെ വെളിച്ചത്തില്‍ അവന്‍ വായിക്കുകയായിരുന്നു. സമയം പോക്കാന്‍ വല്ല കോമിക്കുകളും ആയിരിക്കും എന്നേ കരുതിയുള്ളൂ. എന്നാല്‍, അതായിരുന്നില്ല ആ പുസ്തകങ്ങള്‍. അത് പാഠപുസ്തകങ്ങളായിരുന്നു. എനിക്ക് ആ സംശയം തീര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. എന്താണ് സഹോദരാ വായിക്കുന്നത്, ഞാന്‍ ചോദിച്ചു. ചെറു ചിരിയോടെ, വിനയത്തോടെ ആ ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു: SSE എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി പഠിക്കുകയാണ്. എന്തിനാണ് ഈ തെരുവു വിളക്കിനു മുന്നിലിരിക്കുന്നത്, എടിഎമ്മില്‍ വെളിച്ചവും എസിയുമുണ്ടല്ലോ എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. 12 മണി കഴിഞ്ഞാല്‍, എസി ഓഫ് ചെയ്യുമെന്നും പിന്നെ ആ മുറിയില്‍ ഇരിക്കാന്‍ കഴിത്തതിനാലാണ് പുറത്തിറങ്ങി തെരുവു വിളക്കിന്റെ വെളിച്ചത്തില്‍ പഠിക്കുന്നത് എന്നായിരുന്നു അവന്റെ മറുപടി.
ഈ പോസ്റ്റ് സോഷ്യല്‍ മീഡിയകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇല്ലായ്മകള്‍ക്കിടയിലും സ്വന്തം സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനമായി ശ്രമിക്കുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതം അനേകമാളുകള്‍ക്ക് പ്രചോദനമാവുകയാണ്.
പോസ്റ്റിന്റെ പൂര്‍ണരൂപം :
//
Discussion about this post