ഡല്‍ഹി: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപെട്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി. സി ബി ഐ യുടെ പ്രത്യേക ആവശ്യപ്രകാരം ആയിരുന്നു എയിംസിലെ വിദഗ്ധര്‍ പോസ്റ്റ് റിപ്പോര്‍ട്ട് പരിശോധിച്ചു വിശകലനം നടത്തിയത്. ഡോ. സുധീര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വിശദമായി പഠിക്കും. കേസിലെ നിര്‍ണായകമായ വിലയിരുത്തല്‍ ആയിരിക്കും ഈ റിപ്പോര്‍ട്ട്. കേസില്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും സിബിഐ വ്യക്തമാക്കി.
കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് അവര്‍ പറഞ്ഞു. ജൂണ്‍ 14 നാണ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിനെ മുബൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post