ഡൽഹി : ഫാർമസ്യൂട്ടിക്കൽ ഡിപ്പാർട്മെന്റിന്റെ സെക്രട്ടറി പി. ഡി വഗേലയെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ചെയർമാനായി നിയമിച്ച് കേന്ദ്രമന്ത്രി സഭയുടെ നിയമന സമിതി. ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ പി. ഡി വഗേല അടുത്ത മൂന്നു വർഷത്തേക്കായിരിക്കും ട്രായിയുടെ ചെയർമാൻ സ്ഥാനത്തിരിക്കുക. സെപ്റ്റംബർ 30 ന് ഇപ്പോഴത്തെ ട്രായ് ചെയർമാൻ ആർഎസ് ശർമ വിരമിച്ചതിനു പിന്നാലെ വഗേല അധികാരമേൽക്കും.
2015 -ലാണ് ആർഎസ് ശർമയെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിച്ചത്. 2018 -ൽ അദേഹത്തിന്റെ കാലാവധി 2020 സെപ്റ്റംബർ 30 വരെ നീട്ടിക്കൊടുക്കുകയായിരുന്നു. തുടർച്ചയായ 5 വർഷം ട്രായിയുടെ ചെയർമാനാവുന്ന ആദ്യത്തെ വ്യക്തിയാണ് ആർഎസ് ശർമ.
Discussion about this post