അയോധ്യ തർക്കമന്ദിരം തകർത്ത കേസിൽ വിധി പ്രഖ്യാപിച്ച് ഹൈക്കോടതി. ആവശ്യമായ തെളിവുകൾ ഇല്ലെന്ന് കണ്ടതിനാൽ പ്രതിപ്പട്ടികയിലുള്ള മുപ്പത്തി രണ്ട് പേരെയും ലക്നൗ കോടതി കുറ്റവിമുക്തരാക്കി.1992 ഡിസംബർ ആറിനാണ് അയോദ്ധ്യ രാമജന്മഭൂമിയിലെ തർക്കമന്ദിരം കർസേവകർ തകർത്തത്.എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ്, എന്നിവരടക്കം 32 പേരായിരുന്നു പ്രതികൾ.
27 കൊല്ലം പഴക്കമുള്ള ക്രിമിനൽ കേസിൽ പ്രഖ്യാപിക്കുന്ന വിധിയുടെ സാഹചര്യത്തിൽ കോടതിയിലും പരിസരത്തുമായി കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. അയോദ്ധ്യ രാമജന്മഭൂമി പരിസരത്ത് അർദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കോടതി വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചു. അന്നത്തെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം മൂലം തങ്ങളെ പ്രതിയാക്കിയതാണെന്നാണ് ഇവർ കോടതിയിൽ മൊഴി നൽകിയത്. രണ്ട് പ്രതികളൊഴിച്ച് 25 പേർക്കു വേണ്ടി ഹാജരായത് അഭിഭാഷകനായ കെ.കെ മിശ്രയാണ്. വിധി പ്രസ്താവിക്കുന്നത് കേൾക്കാൻ ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിർമ്മാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ്, മുൻ എം.പി വിനയ് കട്യാർ, തുടങ്ങി 27 പ്രതികൾ കോടതിയിലെത്തിയിരുന്നു.
Discussion about this post