മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. കോണ്‍ഗ്രസും ശരദ് പവാറിന്റെ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ശരദ് പവാറിന്റെ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ലമെന്റില്‍ കര്‍ഷക ബില്ലുകള്‍ പാസാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. കര്‍ഷക വിരുദ്ധം എന്നായിരുന്നു എന്‍.സി.പി ബില്ലുകളെ വിശേഷിപ്പിച്ചത്.
Discussion about this post