Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഭർത്താവിൻ്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മാറ്റിയും ചിലർ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. കുഴപ്പമില്ല. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും’; ഇടത് പക്ഷം നടത്തുന്ന വ്യക്തിഹത്യക്കെതിരെ മഹിളാ മോർച്ച നേതാവ്

by Brave India Desk
Oct 4, 2020, 01:36 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുത്ത അന്താരാഷ്ട്ര കോൺഫറൻസുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യക്തിഹത്യക്കും വ്യാജ പ്രചാരണങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയും പി ആർ പ്രൊഫഷണലുമായ സ്മിത മേനോൻ. പി ആർ റിപ്പോർട്ടിംഗിനായി കോൺഫറൻസിൽ പങ്കെടുത്ത സ്മിതയ്ക്കെതിരെ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകുകയും ഇത് ഇടത് പക്ഷവുമായ ബന്ധമുള്ള ചിലർ ഏറ്റെടുത്ത് അപമാനിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സ്മിത രംഗത്ത് വന്നിരിക്കുന്നത്.

അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ പരിപാടിയുടെ സമാപന ദിവസം പത്രക്കുറിപ്പ് തയ്യാറാക്കാൻ ഇരിക്കുന്നതും പിന്നീട് അനുവാദം വാങ്ങുന്നതുമായ ഫോട്ടോകളാണ്  വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. താൻ സ്വന്തം ചെലവിലാണ് പോയതെന്നും ദുബായിൽ ജോലി ചെയ്യുന്ന ചേട്ടനോടൊപ്പമാണ് താമസിച്ചതെന്നും സ്മിത വ്യക്തമാക്കുന്നു.  ഭർത്താവിൻ്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മാറ്റിയും ചിലർ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. കുഴപ്പമില്ല. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കുമെന്നും സ്മിത പരിഹസിക്കുന്നു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

കുറിപ്പിന്റെ പൂർണ്ണരൂപം:

കേന്ദ്രമന്ത്രി ശ്രീ വി. മുരളീധരൻ പങ്കെടുത്ത ഒരു അന്താരാഷ്ട്ര കോൺഫ്രൻസിൽ എന്നെ കണ്ടതിന് ഫേസ്ബുക്ക് പ്രോഫൈലിൽ നിന്ന് ചില പഴയ ഫോട്ടോകൾ തപ്പിയെടുത്ത് പല തരം കഥകളുണ്ടാക്കി കുറച്ചു നാളായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്.

ആ ഫോട്ടോകളുടെ സത്യാവസ്ഥ മാധ്യമ പ്രവർത്തകർക്ക്, പ്രത്യേകിച്ചും എന്നെ അറിയുന്ന കേരളത്തിലെ മാധ്യമ പ്രവർത്തകർക്കെല്ലാം നന്നായി അറിയാം. അതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്.

എന്നെ നേരിട്ട് അറിയാത്ത മാധ്യമ പ്രവർത്തകർ ഇന്നലെ വിളിച്ചപ്പോൾ ഞാൻ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ പറഞ്ഞ മറുപടി പൂർണ്ണമായും കൃത്യമായും മാധ്യമങ്ങളിൽ വരാത്തതു കൊണ്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്.

അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA) പരിപാടിയുടെ സമാപന ദിവസം ഞാൻ പത്രക്കുറിപ്പ് തയ്യാറാക്കാൻ ഇരിക്കുന്നതും പിന്നീട് അപ്രൂവൽ വാങ്ങുന്നതുമായ ഫോട്ടോകളാണ് അവ. ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള വ്യാപാരവും, ടൂറിസവും ശക്തമാക്കാൻ നടത്തുന്ന സമ്മേളനമാണ്. പത്രക്കാർക്കും ചാനലുകാർക്കും പങ്കെടുക്കാൻ അനുമതിയുള്ള പരിപാടിയായിരുന്നു അത്.

മാസ് കമ്യൂണിക്കേഷൻ ആൻ്റ് ജേർണലിസം (MCJ) പോസ്റ്റ് ഗ്രാജുവേറ്റായ ഞാൻ 2007 മുതൽ കൊച്ചിയിൽ പി.ആർ ഏജൻസി നടത്തുന്നുണ്ട്. കൂടുതലും ശാസ്ത്ര, ബിസിനസ് കോൺഫ്രൻസുകൾക്ക് പി.ആർ ചെയ്യുന്ന എനിക്ക് ഒരു പി.ആർ പ്രൊഫഷണൽ എന്ന നിലക്ക് വേണ്ടതിലധികം സ്നേഹവും പിന്തുണയും മാധ്യമ പ്രവർത്തകരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ ഒന്നും തന്നെ ഒരിക്കലും അതിന് തടസ്സമായിട്ടില്ല. സുതാര്യതയില്ലാതെ ഇന്നെവരെ പ്രവർത്തിച്ചിട്ടില്ല.

മേൽ പറഞ്ഞ പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോൾ പി. ആർ റിപ്പോർട്ടിങ് ചെയ്യാൻ ഒരു അവസരം തരുമോ എന്ന് മുരളിയേട്ടനോട് ചോദിച്ചു. ഒരു അന്താരാഷ്ട്ര കോൺഫ്രൻസ് ചെയ്യാൻ അവസരം കിട്ടുമല്ലോ എന്ന് കരുതിയാണ് ചോദിച്ചത്.
മീഡിയ എൻട്രി ഉണ്ടോ എന്ന് അന്യേഷിച്ച ശേഷം സമാപന ദിവസം വന്നോളാൻ അനുവാദം തന്നു.

ഞാൻ സ്വന്തം ചെലവിൽ കൊച്ചിയിൽ നിന്ന് പോയത്. കൊച്ചി ബ്യൂറോയിലെ മിക്ക മാധ്യമ പ്രവർത്തകരോടും പറഞ്ഞിട്ടാണ് പോയത്. അവരാണ് എനിക്ക് അവിടുത്തെ കറസ്പോൺഡൻ്റ്സിൻ്റെ നമ്പറുകൾ തന്നത്. സമാപന ദിവസം ഞാൻ ചെന്നപ്പോൾ ഗൾഫ് ന്യൂസ്’, റോയിട്ടേഴ്സ്, ഖലീജ് ടൈംസ്, ഗൾഫ് ടുഡെ എന്നിവ അവിടെ ഉണ്ട്. രണ്ടു ദിവസമായി അവർ പരിപാടി റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ നിന്നുള്ള പ്രമുഖ ചാനലുകളും സമാപന ദിവസം വന്നു കവർ ചെയ്തു.

എൻ്റെ ചേട്ടനും ഭാര്യയും ദുബായിൽ ഡോക്ടർമാരായി ജോലി ചെയ്യുന്നുണ്ട്. ന്യൂസ് തയ്യാറാക്കി അയച്ചുകൊടുത്ത ശേഷം ഞാൻ ചേട്ടൻ്റെ വീട്ടിൽ രണ്ട് ദിവസം താമസിച്ച് തിരിച്ചു പോന്നു. ഫോട്ടോ തിരയുന്നവർക്ക് ആ ഫോട്ടോകളും കാണാം.

ഞാൻ അന്ന് കൊടുത്ത പ്രസ് റിലീസ് ഇവിടുത്തെ മാധ്യമങ്ങളുടെ മെയിൽ ബോക്സിൽ കാണും. ന്യൂസ് ഗൂഗിൾ ചെയ്താൽ കിട്ടും. സർക്കാറിന് ചെലവോ എന്തെങ്കിലും ബാദ്ധ്യതയോ ഇന്നേവരെ ഞാൻ ഉണ്ടാക്കിയിട്ടില്ല.

ഈ യാത്രയാണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട്, പ്രോട്ടോക്കോൾ ലംഘനം തുടങ്ങി പല കഥകളായി പ്രചരിപ്പിക്കുന്നത്. ഭർത്താവിൻ്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മാറ്റിയും ചിലർ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. കുഴപ്പമില്ല. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും.

എൻ്റെ തൊഴിലാണ് ഞാൻ ചെയ്തത്. സത്യം ഇവിടെയുള്ള മാധ്യമപ്രവർത്തകർക്ക് അറിയാം. എനിക്ക് അത്രയും മതി. 

https://www.facebook.com/photo.php?fbid=3859242997437322&set=a.877403448954640&type=3

Tags: GOLD SMUGGLING CASEcyber attackSmitha Menon
Share14
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies