ഹത്രാസ് : ഉത്തർപ്രദേശിലെ ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജും സ്ഥിരീകരിക്കുന്നു.മെഡിക്കൽ കോളേജ് അധികൃതർ പുറത്തുവിട്ട റിപ്പോർട്ട് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ല എന്ന് ഊന്നിപ്പറയുന്നതാണ്.
ഉത്തർപ്രദേശിൽ ഇപ്പോൾ നടക്കുന്ന പ്രചരണ നാടകങ്ങൾക്ക് പിന്നിൽ വലിയ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
പ്രതിഷേധക്കാരുടെ ലക്ഷ്യം ക്രമസമാധാനം തകർക്കാനാണെന്ന സൂചനകളും തെളിവുകളും ദേശീയ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിക്കുന്നുവെന്ന വ്യാജേന നടത്തുന്ന പ്രകടനങ്ങൾ ലക്ഷ്യമിടുന്നത് യുപിയിൽ അസ്ഥിരത സൃഷ്ടിക്കാണെന്നും ശരിവെക്കുന്ന വാർത്തകളാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്നത്
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് വേണ്ടിയുള്ള പ്രവർത്തനം എന്ന പേരിൽ സൃഷ്ടിക്കപ്പെട്ട ജസ്റ്റിസ് ഫോർ ഹത്രാസ് എന്ന വെബ്സൈറ്റ് മുഴുവനും വ്യാജപ്രചരണങ്ങളാണ്. സംഭവത്തെക്കുറിച്ച് യാതൊരു ആധികാരികതയുമില്ലാത്ത തെറ്റായ വിവരങ്ങൾ ഈ വെബ്സൈറ്റ് മുഖേന പ്രചരിക്കുന്നുണ്ട്. പ്രകടനത്തിനും പ്രതിഷേധത്തിനുമെന്ന പേരിൽ ആൾക്കാരെ സംഘടിപ്പിക്കാനും, കലാപങ്ങൾക്ക് തുടക്കമിടാനും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ഈ വ്യാജ വിവരങ്ങൾ. സമൂഹത്തിലെ വലിയൊരു വിഭാഗത്തെ പ്രകോപിപ്പിക്കുന്ന രീതിയിലാണ് സൈറ്റിലൂടെ വാർത്തകൾ പ്രചരിപ്പിക്കുന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരെ, സർക്കാരിനെതിരെ സംസാരിക്കാൻ ചിലർ പ്രേരിപ്പിക്കുന്നുണ്ട് എന്നും, സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക നിഷേധിക്കാനാണ് അവർക്കു കിട്ടിയിരിക്കുന്ന നിർദ്ദേശങ്ങളെന്നും സൂചനകളുണ്ട്.
യുപിയിൽ പെൺകുട്ടി ആദ്യം പ്രവേശിപ്പിക്കപ്പെട്ട ജവഹർലാൽ നെഹ്റു ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലും, പിന്നീട് നടത്തിയ ഫോറൻസിക് പരിശോധനയിലും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല തന്നെയായിരുന്നു തെളിഞ്ഞിരുന്നത്. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇത് ശരിവെച്ചിരുന്നു.
Discussion about this post