ന്യൂഡൽഹി : ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ചതിനെത്തുടർന്നാണ് ആസാദിനും സംഘത്തിലുണ്ടായിരുന്ന മറ്റു 400 പേർക്കെതിരെയും കേസെടുത്തിട്ടുള്ളത്. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമുള്ള വകുപ്പുകളും ആസാദിനും സംഘത്തിനുമെതിരെ ചുമത്തിയിട്ടുണ്ട്.
144 ലംഘിച്ച് ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ യു.പി പോലീസ് രണ്ടുതവണ ആസാദിനെയും സംഘത്തെയും തടഞ്ഞിരുന്നു. എന്നാൽ, ഇവർ കൂട്ടമായി പ്രതിഷേധിക്കുകയും പിന്നീട്, ജാഥയായി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കിലോമീറ്ററുകളോളം നടക്കുകയും ചെയ്തു. തുടർന്നാണ് ആസാദിനും സംഘത്തിനുമെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമുള്ള വകുപ്പുകളും ചാർജ് ചെയ്തത്.
Discussion about this post