ഡല്‍ഹി: ഈ വര്‍ഷത്തേക്കായി കേന്ദ്രം സമാഹരിച്ച 20,000 കോടി രൂപയുടെ ജി.എസ്.ടി നഷ്ടപരിഹാര സെസ് ഇന്ന് രാത്രിയോടെ തന്നെ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നറിയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വരുന്ന ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് വിതരണം നടക്കുക. ഇന്ന് നടന്ന 42ആം ജി.എസ്.ടി കൗണ്‍സില്‍ സമ്മേളനത്തിന് ശേഷമാണ് കേന്ദ്ര ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഏഴു മണിക്കൂര്‍ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേന്ദ്രം ഇക്കാര്യം തീരുമാനിച്ചത്. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന, നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന 10 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുക.
ജി.എസ്.ടി നിയമം രൂപീകരിച്ച കൊവിഡ് പോലൊരു മഹാമാരി മൂലമുണ്ടാകുന്ന സാമ്പത്തിക സാഹചര്യം കണക്കിലെടുത്തിരുന്നില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം നിഷേധിച്ചിട്ടില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
Discussion about this post