ടോക്കിയോ : ജപ്പാന്റെ തലസ്ഥാനനഗരമായ ടോക്കിയോവിൽ ഇന്ന് നാല് രാഷ്ട്രങ്ങളുടെ ക്വാഡ് സമ്മേളനം നടക്കും. അമേരിക്ക, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ എന്നീ നാല് രാഷ്ട്രങ്ങളുടെ സംയുക്ത സമ്മേളനമാണ് ഇന്ന് നടക്കുക.എല്ലാ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും ഇതോടനുബന്ധിച്ച് ജപ്പാനിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഇൻഡോ പസഫിക് സമുദ്ര മേഖലയിലും ദക്ഷിണ ചൈനാ കടലിലുമുള്ള ചൈനയുടെ നാവിക താൽപര്യങ്ങൾ വർധിച്ചു വരുന്നത് ക്വാഡ് സമ്മേളനത്തിന്റെ പ്രാഥമിക അജണ്ടകളിൽ ഒന്നായിരിക്കും. അതിനാൽത്തന്നെ, ശക്തരായ നാല് ജനാധിപത്യ രാഷ്ട്രങ്ങളുടെ സമ്മേളനത്തെ, ഉരുക്കുമുഷ്ടി ഭരണമുള്ള ചൈന ചങ്കിടിപ്പോടെയാണ് നോക്കിക്കാണുന്നത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ടോക്കിയോവിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇന്ന് രാവിലെ അദ്ദേഹം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു.









