ഡൽഹി: ദ്രുതകർമ്മ സേനയുടെ ഇരുപത്തിയെട്ടാം വാർഷികത്തിൽ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നതിൽ സ്തുത്യർഹമായ സേവനമാണ് ദ്രുതകർമ്മ സേന കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ കർമ്മ രംഗങ്ങളിലും ഐക്യരാഷ്ട്ര സമാധാന ദൗത്യത്തിലും നിർണ്ണായകമായ പങ്ക് വഹിക്കുന്ന ദ്രുതകർമ്മ സേന ഇന്ത്യയുടെ അഭിമാനമാണെന്നും അമിത് ഷാ വ്യക്തമാക്കി.
സി ആർ പി എഫിന്റെ പ്രത്യേക വിഭാഗമായി 1992 ഒക്ടോബറിലാണ് ദ്രുതകർമ്മ സേന രൂപീകൃതമാകുന്നത്. 2018 ജനുവരി ഒന്നിന് അഞ്ച് പുതിയ യൂണിറ്റുകൾ കൂടി കൂട്ടിച്ചേർത്ത് പ്രതിരോധ മന്ത്രാലയം സേനയെ പരിഷ്കരിച്ചു. കലാപങ്ങളും കലാപ സമാനമായ സാഹചര്യങ്ങളും നേരിടുകയും ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ദ്രുതകർമ്മ സേന ആഭ്യന്തര സുരക്ഷയുടെ കാര്യത്തിലും ജാഗരൂകമാണ്.
Discussion about this post