ലഖ്നൗ: മരിച്ചയാളുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രാസില്‍ ദലിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍ സമൂഹത്തെ വിഭജിക്കുന്നവര്‍ അതിപ്പോഴും തുടരുകയാണ്. അവര്‍ക്കു വികസനങ്ങള്‍ കാണാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ പുതിയ ഗൂഢാലോചനകളുമായി വരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post