ന്യൂഡൽഹി : ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോൺ വഴി ഇനി മുതൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐ.ആർ.സി.ടി.സി) സഹകരിച്ചാണ് ആമസോൺ പുതിയ സേവനം ആരംഭിച്ചിട്ടുള്ളത്. ആദ്യമായി ആമസോണിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ക്യാഷ് ബാക്ക് ഓഫറുകൾ നൽകുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. ആമസോണിന്റെ പുതിയ വെർഷൻ ആപ്പിലായിരിക്കും ഈ സേവനം ലഭ്യമാവുക.
ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ആദ്യമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം അഥവാ നൂറു രൂപ വരെയും പ്രൈം അംഗങ്ങൾക്ക് 12 ശതമാനം അഥവാ 120 രൂപ വരെയും ക്യാഷ് ബാക്കായി ലഭിക്കും. 2020 സെപ്റ്റംബർ 29 മുതൽ 2020 നവംബർ 15വരെയാണ് ഈ ഓഫറിന്റെ കാലാവധി. ഇതു കൂടാതെ, ഫീസില്ലാതെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുക, തടസ്സമില്ലാത്ത റിവാർഡുകൾ, എളുപ്പവും തടസ്സരഹിതവുമായ ബുക്കിംഗും പെയ്മെന്റ് സൗകര്യവും, ഒറ്റ ക്ലിക്കിലൂടെ പണമടയ്ക്കൽ എന്നിവയും ഉപയോക്താക്കൾക്ക് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
Discussion about this post