ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ മകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഹത്രാസ് കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത് എസ്.ഡി.പി.ഐ നേതാവ്. എസ്ഡിപിഐ പാർട്ടി നേതാവ് അബ്ദുൾ ഹമീദ് സൽമാരാണ്, മകനായ മുഹമ്മദ് ഫൈസലിനെ ആന്ധ്രപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഹത്രാസ് കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധ പരിപാടികളിൽ നാണമില്ലാതെ പങ്കെടുത്തത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ദളിത് പെൺകുട്ടിയോട് പ്രണയം നടിച്ച് മുഹമ്മദ് ഫൈസൽ ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാൻ പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ സ്വകാര്യ ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി പോലീസിനെ സമീപിച്ചു. ഒക്ടോബർ 4നാണ് മുഹമ്മദ് ഫൈസലിനെ ആന്ധ്ര പ്രദേശ് പോലീസ് ദക്ഷിണ കന്നഡ ജില്ലയിലുള്ള പുറ്റൂരിൽ വെച്ച് പിടികൂടിയത്.
ഈ അറസ്റ്റ് കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം ഹത്രാസ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ ഇയാളുടെ പിതാവും എസ്.ഡി.പി.ഐ നേതാവുമായ അബ്ദുൾ ഹമീദ് സൽമാർ ലജ്ജയൊട്ടുമില്ലാതെ പങ്കെടുക്കുകയായിരുന്നു.
Discussion about this post